ന്യൂഡൽഹി: വഴിക്കടവിലെ അനന്തുവിൻ്റെ മരണത്തിലേക്ക് നയിച്ചത് തൊഴിലില്ലായ്‌മയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ഉപജീവനത്തിന് വേണ്ടി ഇറച്ചി എടുത്ത് വിൽക്കാനാണ് പ്രതികൾ ശ്രമിച്ചത്. കാട്ടുപന്നിയെ കറന്റടിപ്പിച്ച് കൊന്ന് ജീവിക്കേണ്ട അവസ്ഥയാണോ കേരളത്തിൽ ഇപ്പോഴുമെന്നും അദ്ദേഹം ചോദിച്ചു.
അനന്തു രക്തസാക്ഷിയാണെന്ന കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പ്രസ്‌താവന ശരിയാണ്. അപകടകാരികളായ വന്യ മൃഗങ്ങളെ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. പാലക്കാട് അടക്കം പല മേഖലയിലും ഉപയോഗിക്കുന്നുണ്ട്. ബാക്കി സ്ഥലങ്ങളിൽ ഇത് പ്രയോജനപ്പെടുത്തുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് കോൺഗ്രസ് ഇതേക്കുറിച്ച് പറയുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എന്തുകൊണ്ടാണ് ഇത്രയും കാലം ഒന്നും പറയാത്തതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ബി.ജെ.പി അധ്യക്ഷന്റെ പ്രസ്താവന ദുഷ്‌ടലാക്കോടെയാണെന്നും കേരളം എന്താണെന്ന് ആദ്യം അദ്ദേഹം പഠിക്കണമെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീം എം.പി പറഞ്ഞു.
അനന്തുവിന്റെ കുടുംബത്തിനുണ്ടായ അപരിഹാര്യമായ നഷ്ടത്തിന് പരമാവധി സാമ്പത്തിക സഹായം നൽകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ആവശ്യപ്പെട്ടു.
രുക്ഷമായ വന്യമൃഗ ശല്യം തടയാന്‍ നടപടി എടുക്കാത്ത വനം വകുപ്പും അനധികൃതമായി വൈദ്യുതലൈന്‍ വലിച്ചത് അറിയാത്ത ഇലക്ട്രിസിറ്റി ബോര്‍ഡും ആണ് നാടിനെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ ദാരുണമായ സംഭവത്തിന് ഉത്തരവാദികള്‍. നിത്യവൃത്തിക്കു പോലും നിവര്‍ത്തിയില്ലാത്ത കുടുംബത്തിന്റെ അത്താണി എന്ന നിലയില്‍ ഈ അപരിഹാര്യമായ നഷ്ടം ആ കുടുംബത്തിനേല്‍പ്പിച്ച ആഘാതം വിവരണാതീതമാണ്.
ഭാവി പ്രതീക്ഷയായിരുന്ന കുട്ടിക്കുണ്ടായ ദുരന്തത്തില്‍ നിന്നും കുടുംബത്തെ രക്ഷിക്കുന്നതിനും സംരക്ഷണം ഉറപ്പാക്കുന്നതിനും സര്‍ക്കാറില്‍ നിന്നും പരമാവധി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണം. പരിക്കേറ്റ കുട്ടികളുടെ ചികിത്സക്ക് ആവശ്യമായ സഹായവും നല്‍കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.