Posted On
date_range Updated On
date_range എട്ടു വയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു
കാളികാവ്: പൂങ്ങോട് കുറ്റീരി വീരാൻകുട്ടിയുടെ മകൻ മുഹ്സിൻ (എട്ട്) കുളത്തിൽ വീണ് മരിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ ചേരിപ്പലം നമസ്കാര പള്ളിയുടെ കുളത്തിൽ വീണാണ് അപകടം.
ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടയിലാണ് അപകടമെന്ന് കരുതുന്നു. പൂങ്ങോട് ജി.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ഷാജിമോൾ. സഹോദരങ്ങൾ: മിർഷാന, ഫർഹാന. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഖബറടക്കം തിങ്കളാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.