പ്രദേശവാസികളെ ബാധിക്കാത്ത വിധത്തിൽ പരിസ്ഥിതിലോല പ്രദേശം പ്രഖ്യാപിക്കണം- രാഹുൽ ഗാന്ധി

തിരുവനന്തപുരം: പ്രദേശവാസികളെ ബാധിക്കാത്ത വിധത്തിൽ വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല പ്രദേശം പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാന സർക്കാറിന്‍റെ നിലപാട് പ്രദേശവാസികളുടെ ഉപജീവന മാർഗം ഇല്ലാതാക്കുന്നതാണ്. തിരുത്തൽ വേഗത്തിൽ ഉണ്ടാകണമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

നിലവിലെ കരട് വിജ്ഞാപനം ഭാവിയിൽ പ്രദേശവാസികളെ ദോഷകരമായി ബാധിക്കും. ജനകേന്ദ്രീകൃതമായ സംരക്ഷണ നടപടികളാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.

കർഷകരുടെയും ആദിവാസികളുടെയും ജീവിതത്തെ തടസപ്പെടുത്താതെ വന്യജീവി സങ്കേതം സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് ഈമാസമാദ്യം കത്തെഴുതിയിരുന്നു.

Tags:    
News Summary - An ecologically sensitive area should be declared in a way that does not affect the locals - Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.