ചെങ്ങന്നൂര്‍: പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെ നായെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചെങ്ങന്നൂർ മുളക്കുഴ മണ്ണത്തുംചേരില്‍ വീട്ടിൽ ശരത്തിനെയാണ്(32) പിടികൂടിയത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.35ഓടെയാണ് സംഭവം. ശരത്തിനെതിരെ അയല്‍വാസി നല്കിയ പരാതി അന്വേഷിക്കാനാണ് ചെങ്ങന്നൂര്‍ എസ്.ഐ എം.സി. അഭിലാഷ്, പൊലീസുകാരായ ശ്യാം, അനീഷ് എന്നിവരെത്തിയത്. വീടിന് മുന്‍വശത്തെത്തിയ ഇവര്‍ക്കെതിരെ ഭീഷണി മുഴക്കുകയും കൂട്ടില്‍കിടന്ന പട്ടിയെ തുറന്നുവിട്ട് കടിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
ശരത്
പൊലീസ് ബഹളംകൂട്ടി നായെ കൂട്ടില്‍ കയറ്റിയശേഷം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.