Posted On
date_range Updated On
date_range നെടുമ്പാശേരിയിൽ സ്കൂളിനു മുകളിൽ വിമാനം താഴ്ന്നു പറന്നു: ഓടുകൾ പറന്നുപോയി
പെരുമ്പാവൂർ: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് സ്കൂളിന്‍റെ ഓടുകൾ തകര്‍ന്നു. ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന്‍റെ ഓടുകളാണ് തകര്‍ന്നത്. രാത്രിയാണ് സംഭവം നടന്നത്. അതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.
വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് മുമ്പും സമീപ പ്രദേശത്തെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ 15ന് അത്താണിയിൽ വീടിന്‍റെ ഓടുകൾ സമാന രീതിയിൽ പറന്നു പോയി. അന്ന് വീട്ടുടമക്ക് നിസാര പരിക്കേറ്റു. മെയിലും പെരുമ്പാവൂരിൽ വീടിന് കേടുപാട് സംഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.