പർദയണിഞ്ഞ്​ ചെഗുവേര കൊടിയേന്തിയ പെൺകുട്ടിക്ക്​ ബാപ്പയുടെ പിന്തുണ...

അമീറ അൽ അഫീഫ ഖാനും അവൾ കൈയിലേന്തിയ ചെഗുവേരയ​ുടെ ചിത്രമുള്ള ചെ​െങ്കാടിയും സോഷ്യൽ മീഡിയയിൽ വൈറലും വിവാദവുമായിരിക്കുകയാണ്​.  അമീറയെ അനുകൂലിച്ചും എതിർത്തും കമൻറുകളുടെ പ്രവാഹം.

ആലപ്പുഴ ജില്ലയിലെ കായംകുളം എം.എസ്​.എം കോളജിലെ ബി.എസ്​.സി ബയോ ടെക്​നോളജി രണ്ടാം വർഷ   വിദ്യാർഥിനിയാണ്​ ആറാട്ടുപുഴ സ്വദേശിയായ അമീറ. എസ്​.എഫ്​.​െഎ ഏരിയാ കമ്മറ്റി അംഗം കൂടിയായ അമീറ കഴിഞ്ഞ ദിവസം ത​​​െൻറ ഫേസ്​ബുക്ക്​ വാളിൽ ഇട്ട ചിത്രമാണിത്​. മുൻകൈയും മുഖവും ഒഴികെ പർദയും നിഖാബും ധരിച്ച്​ ചെഗുവേര ചിത്രമുള്ള ചെ​െങ്കാടിയുമേന്തി കോളജ്​ കവാടത്തിൽ അമീറ നിൽക്കുന്നതാണ്​ ചിത്രം. 

എസ്​.എഫ്​.​െഎ ജാഥയുടെ മുൻനിരയിൽ പർദയും നിഖാബും ധരിച്ച്​ അമീറ
 

മുസ്​ലിം വേഷത്തോടെ ചെ​െങ്കാടിയുമേന്തി നിൽക്കുന്ന ചിത്രം ചിലരെ ആ​േവശം കൊള്ളിച്ചപ്പോൾ മറ്റുചിലരെ അത്​ ദേഷ്യം പിടിപ്പിച്ചു. അമീറയെ അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയയിൽ കമൻറുകളുടെ പ്രവാഹമാണ്​. മതിനിരപേക്ഷമായ എസ്​.എഫ്​.​െഎ പോലൊരു സംഘടനയിൽ മത ചിഹ്​നങ്ങൾ അണിഞ്ഞുകൊണ്ട്​ അമീറ അണിനിരന്നതിനെ ചിലർ ​േചാദ്യം ചെയ്യു​േമ്പാൾ അമീറയുടെ ആർജവത്തെ പുകഴ്​ത്തിയും നിരവധിപേർ രംഗത്തുവന്നു.

വിമർശനങ്ങൾ ചൂടുപിടിച്ചപ്പോൾ അമീറക്ക്​ പിന്തുണയുമായി രംഗത്തുവന്നത്​ പിതാവ്​ ആറാട്ടുപുഴ ഹക്കീം ഖാനാണ്​. സൗദിയിലെ നജ്​റാനിൽ ജോലി ചെയ്യുന്ന ഹക്കീം ഖാൻ മകളെ പിന്തുണച്ച്​ ഫേസ്​ബുക്കിലിട്ട പോസ്​റ്റും ഇ​േപ്പാൾ വൈറലായിരിക്കുകയാണ്​. 
‘‘നീ തകര്‍ക്കടീ.... ആരില്ലെങ്കിലും നിനക്ക് ബാപ്പിയുണ്ട് മോളെ... പിന്നെ , എന്നെയും നിന്നെയും അറിയുന്ന, നമ്മുടെ മുദ്രാവാക്യങ്ങളിലെ ചൂട് അറിയുന്ന ,
ചൂരറിയുന്ന, പച്ച മണ്ണില്‍ കാലു കുത്തി വിപ്ലവം പറയുന്ന നേരുള്ള കുറെ സഖാക്കളും ഉണ്ടാവും. ലാല്‍സലാം..’’ എന്നായിരുന്നു പിന്തുണ അറിയിച്ച്​ ഹക്കീം ഖാൻ കുറിച്ച വാക്കുകൾ. 

പത്താം ക്ലാസിൽ മികച്ച വിജയം നേടിയതിന്​ തിരുവനന്തപുരം പ്രസ്​ ക്ലബ്ബിൽ നടന്ന ചടങ്ങിൽ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ സമ്മാനം നൽകിയ വേദിയിൽ മുദ്രാവാക്യം മുഴക്കി അഭിവാദ്യം ചെയ്യുന്ന അമീറ
 

പാര്‍ട്ടി പുസ്തകങ്ങള്‍ വായിച്ചല്ല താൻ പാര്‍ട്ടിയെക്കുറിച്ച്​ പഠിച്ചതെന്നും ത​​​െൻറ വീടി​​​െൻറ പരിസരത്ത് ജീവിച്ച ബീഡിതെറുപ്പുകാരും തെങ്ങുകയറ്റക്കാരും മീൻപിടുത്തക്കാരുമായ തൊഴിലാളികളിൽനിന്നാണ്​ പാർട്ടിക്കാരനായതെന്നും ഹക്കീം ഖാൻ മറ്റൊരു പോസ്​റ്റിൽ പറയുന്നു.

യുവകവി ശൈലൻ അമീറക്ക്​ പിന്തുണയുമായി ഫേസ്​ബുക്കിൽ കമൻറിട്ടിട്ടുണ്ട്​.
‘‘പണ്ട് കുട്ടിയായിരുന്ന എനിക്ക്, അന്നത്തെ സി.പി.എം ജനറൽ സെക്രട്ടറി ആയിരുന്ന ഹർകിഷൻസിംഗ് സുർജിത് താടിയും തലപ്പാവുമുൾപ്പടെയുള്ള മതചിഹ്നങ്ങൾ ധരിക്കുന്നത് വല്യ കല്ലുകടിയായ് തോന്നിയിരുന്നു.. ഇന്നിപ്പോൾ, എ​​​െൻറ സുഹൃത്തുകൂടിയായ സഖാവ് അമീറ കറുത്ത പർദ്ദയും കണ്ണുമാത്രം പുറമെ കാണുന്ന നിക്കാബുമിട്ട് ചെഗുവേരയുടെ പടമുള്ള ചെങ്കൊടി വീശി നിൽക്കുന്ന ചിത്രം പലർക്കും വൈറൽ ദഹനക്കേട് ഉണ്ടാക്കുന്നുണ്ടെങ്കിലും എനിക്ക് അത് ഉൾക്കൊള്ളാനുള്ള വളർച്ച ആയിരിക്കുന്നു.. അമീറ സ്വയമേവ ഒരു കൊടിയടയാളമാണ്.. ഗോ എഹെഡ്’’ എന്നായിരുന്നു ശൈല​​​െൻറ കമൻറ്​..

 

Tags:    
News Summary - Ameera Cheguvera's flag at college Photo viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.