കടയ്ക്കൽ സ്വദേശി ബിജു

അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്നയാൾ മരിച്ചു; മരിച്ചത് കൊല്ലം കടയ്ക്കൽ സ്വദേശി

കടയ്ക്കൽ (കൊല്ലം): അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. കടയ്ക്കൽ ആൽത്തറമൂട് രാഗത്തിൽ ബിജുവാണ് (42) മരിച്ചത്.

കടുത്ത പനിയും ശരീരവേദനയും കാരണം മൂന്നാഴ്ച മുമ്പാണ് ബിജുവിനെ കടക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് മരണം.

രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കടക്കൽ ക്ഷേത്രക്കുളത്തിലെ വെള്ളത്തിൽ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ആൽത്തറമൂട്ടിൽ വർക്​ഷോപ് ജീവനക്കാരനാണ് ബിജു.

പിതാവ്​: മുരളീധരൻ. മാതാവ്​: രത്നമ്മ. ഭാര്യ: അശ്വതി. മകൾ: അയന. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.

Tags:    
News Summary - Amebic encephalitis: Man undergoing treatment in Kollam dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.