Posted On
date_range Updated On
date_range അമ്പിളിക്കല മർദനം: ഷമീറിെൻറ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഹാജരാക്കണമെന്ന് മനുഷ്യാവാകാശ കമീഷൻ ഉത്തരവ്
തൃശൂർ : അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ജയിൽ ജീവനക്കാരുടെ മർദനമേറ്റ് മരിച്ചതായി പരാതിയുയർന്ന തിരുവനന്തപുരം സ്വദേശിയും റിമാൻറ് പ്രതിയുമായ ഷമീറിെൻറ പോസ്റ്റ്മോർട്ടം, ഇൻക്വസ്റ്റ്, ഫോറൻസിക് റിപ്പോർട്ടുകൾ ഹാജരാക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജയിൽ ഡി.ജ. പിക്ക് നിർദേശം നൽകി.
17കാരൻ ഉൾപ്പെടെ രണ്ട് പേർക്ക് കൂടി നിരീക്ഷണ കേന്ദ്രത്തിൽ ക്രൂരമർദനമേറ്റെന്ന പരാതി അന്വേഷിക്കണമെന്നും കമീഷൻ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
ഷമീറിെൻറ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും രണ്ട് പേർക്ക് മർദനമേറ്റെന്ന പരാതിയും സംബന്ധിച്ച് ജയിൽ ഡി.ജി.പി 30 ദിവസത്തിനകം റിപ്പോർട്ട് ഹാജരാക്കാനാണ് കമീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.