അമ്പലപ്പുഴ: വിശ്വപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന് പേറ്റൻറ് എടുക്കാനുള ്ള ദേവസ്വം ബോർഡ് തീരുമാനം ചർച്ചയാകുന്നു. വിശ്വാസികൾക്ക് ആശ്വാസം നൽകുന്നതാണ് തീ രുമാനമെങ്കിലും അമ്പലപ്പുഴ പാൽപ്പായസമെന്ന പേരിനൊപ്പം ഗോപാലകഷായമെന്ന് കൂടി ചേർക്കുന്നത് ഭക്തർക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായി. എന്നാൽ, ചെമ്പകശ്ശേരി രാജാവിെൻറ ഭരണകാലം മുതൽ ഗോപാലകഷായം എന്ന പേരിലാണ് അമ്പലപ്പുഴ പാൽപ്പായസം അറിയപ്പെട്ടിരുന്നത്. ക്ഷേത്രവിധികളിലെല്ലാം ഗോപാലകഷായം എന്ന് രേഖപ്പെടുത്തിയ പാൽപ്പായസത്തിന് ചീട്ടെടുക്കുേമ്പാൾ ക്ഷേത്ര ജീവനക്കാർ പറയുന്നതും അങ്ങനെയാണ്.
ഈ വസ്തുത മുൻനിർത്തിയാണ് അമ്പലപ്പുഴ പാൽപ്പായസം എന്നതിന് പുറമെ ഗോപാലകഷായം എന്ന പേരിൽകൂടി പെറ്റെൻടുക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. അമ്പലപ്പുഴ പാൽപ്പായസത്തിലെ ചേരുവ വെള്ളവും പാലും അരിയും പഞ്ചസാരയും മാത്രമാണെങ്കിലും മറ്റൊരിടത്തും അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പാൽപ്പായസം പോലൊന്നില്ലെന്നത് തന്നെയാണ് അതിെൻറ പ്രത്യേകത. കഷായത്തിലെന്നപോലെ ധാരാളം വെള്ളത്തിൽ പാല് വേവിച്ചെടുക്കുന്നത് കൊണ്ടായിരിക്കണം ഇതിനെ ‘ഗോപാല കഷായം’എന്ന് വിളിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പിങ്ക് നിറവും പ്രത്യേക സുഗന്ധവും സ്വാദുമുള്ള അമ്പലപ്പുഴ പാൽപ്പായസം വേറിട്ട അനുഭവമാണ്. രണ്ട് മാസം മുമ്പ് തിരുവല്ലയിലെ ബേക്കറിയിൽ അമ്പലപ്പുഴ പാൽപ്പായസമെന്ന പേരിൽ പായസം വിറ്റത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.