Posted On
date_range Updated On
date_range ആലുവ ശിവരാത്രി: പ്രത്യേക ട്രെയിനുകൾക്ക് ഹാൾട്ട് സ്റ്റേഷനുകളിലും സ്റ്റോപ്പ്
തൃശൂർ: യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ആലുവ ശിവരാത്രിക്ക് പ്രത്യേക ട്രെയിനുകൾക്ക് ഹാൾട്ട് സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ ഉത്തരവായി. ശനിയാഴ്ച രാത്രി 11.10ന് തൃശൂരിൽനിന്നു പുറപ്പെടുന്ന 06461 പ്രത്യേക എക്സ്പ്രസ് മറ്റ് സ്റ്റേഷനുകളോടൊപ്പം നെല്ലായി, ഡിവൈൻ നഗർ, കൊരട്ടി അങ്ങാടി, ചൊവ്വര എന്നിവിടങ്ങളിലും നിർത്തും.
മടക്കയാത്രയിൽ ഞായറാഴ്ച രാവിലെ 5.05ന് ആലുവയിൽനിന്നു പുറപ്പെടുന്ന 16609 കണ്ണൂർ എക്സ്പ്രസ് മറ്റ് സ്റ്റേഷനുകളോടൊപ്പം ചൊവ്വര, കൊരട്ടി അങ്ങാടി, ഡിവൈൻനഗർ, നെല്ലായി, മുള്ളൂർക്കര, വള്ളത്തോൾ നഗർ എന്നിവിടങ്ങളിലും നിർത്തും. ആദ്യം ഇറങ്ങിയ ഉത്തരവിൽ ഈ ട്രെയിനുകൾക്ക് കരാർ അടിസ്ഥാനത്തിൽ ടിക്കറ്റ് നൽകുന്ന ഹാൾട്ട് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.