Posted On
date_range Updated On
date_range ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
ആലുവ: ആലുവ പുഴയിൽ മണപ്പുറം ഭാഗത്ത് കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ശേഷമാണ് സംഭവം. കോട്ടയം പുതുപ്പള്ളി ഇഞ്ചക്കാട്ടുകുന്നേൽ ഗോപിനാഥന്റെ മകൻ ഗോപകുമാർ (24 ) എന്നാണ് കാണാതായയാളുടെ ഷർട്ടിൻറെ പോക്കറ്റിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിലെ വിലാസം.
കൂടെ കുളിച്ചിരുന്ന ആലുവ ചെമ്പറക്കി സ്വദേശി കൃഷ്ണൻ രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്നയാളെ കണ്ടുപരിചയം മാത്രമേയുള്ളൂവെന്നാണ് കൃഷ്ണൻ പൊലീസിന് മൊഴിനൽകിയിട്ടുള്ളത്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് കൃഷ്ണനെന്നാണ് അറിയുന്നത്. അതിനാൽ തന്നെ ഇയാളെ ആലുവ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യപിച്ച് പുഴയിൽ ഇറങ്ങിയതാണെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.