ആലുവ നടപ്പാലം: ഇബ്രാഹിംകുഞ്ഞിനെതിരെ പ്രോസിക്യൂഷൻ അനുമതിക്ക്​ കാലതാമസമെന്ത്​? -​ൈഹകോടതി

ആലുവ: ആലുവ ശിവരാത്രി മണപ്പുറം നടപ്പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത്​ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ പ ്രോസിക്യൂഷൻ അനുമതിക്ക്​ കാലതാമസം എന്തുകൊണ്ടാണന്ന്​ ഹൈകോടതി. മാർച്ച്​ 20നകം ഇതു സംബന്ധിച്ച്​ പൊതുമരാമത്ത് ​ വകുപ്പ്​ വിജിലൻസിന്​ റിപ്പോർട്ട്​ നൽകണമെന്നും വിജിലൻസ്​ റിപ്പോർട്ട്​ കോടതിയിൽ സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസ്​ മാർച്ച്​ 20ന്​ കോടതി പരിഗണിക്കും.

ആലുവ മണപ്പുറത്ത് നടപ്പാലം നിർമ്മിച്ചതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞ് ഉൾപ്പെ​െടയുള്ളവർക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി സമർപ്പിച്ച അപേക്ഷയിൽ തീരുമാനം വൈകുന്നതെന്തുകൊണ്ടാണെന്ന് കഴിഞ്ഞ ജനുവരിയിൽ ഹൈകോടതി ചോദിച്ചിരുന്നു.

ഇബ്രാഹീം കുഞ്ഞ്, അൻവർ സാദത്ത് എം.എൽ.എ തുടങ്ങിയവരുൾപ്പെട്ട കേസിൽ ഇവർക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളി അപേക്ഷ നൽകിയിരുന്നു. എന്നാൽ അപേക്ഷയിൽ നടപടിയുണ്ടായില്ലെന്ന്​ ചൂണ്ടിക്കാട്ടി ഹരജിക്കാരൻ 2018 സെപ്തംബർ 24ന് ഹൈകോടതിയിൽ ഹരജി നൽകുകയായിരുന്നു.

2014 -15ൽ നടപ്പാലം നിർമ്മിക്കാൻ പ്രവൃത്തി പരിചയമില്ലാത്ത സ്വകാര്യ കമ്പനിക്ക് 4.2 കോടി രൂപ അധികമായി നൽകിയെന്നായിരുന്നു ഹരജിക്കാരൻെറ ആരോപണം. പ്രതികൾക്കെതിരെ വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കൊപ്പം അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ആരോപിച്ചാണ് പരാതിക്കാരൻ വിജിലൻസ് കോടതിയിൽ പരാതി നൽകിയത്.

Tags:    
News Summary - aluva foot bridge scam; prosecution against vk ibrahimkunchu what is the time lag highcourt -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.