Posted On
date_range Updated On
date_range ആലുവയില്‍ എ.എസ്.ഐ ആത്മഹത്യ ചെയ്തു
എറണാകുളം: ആലുവയില്‍ പൊലീസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ ബാ ബുവാണ് ആത്മഹത്യ ചെയ്തത്. ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ബുധനാഴ്ച പുലർച്ചെ ഭാര്യയാണ് എ.എസ്.ഐയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചു ദിവസങ്ങളായി ഇദ്ദേഹം മെഡിക്കൽ ലീവിലായിരുന്നു. ജോലി സംബന്ധമായി മാനസിക സംഘർഷത്തിലായിരുന്നു ബാബുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. എസ്.ഐയുടെ ഭാഗത്ത് നിന്ന് കനത്ത സമ്മർദ്ദമുണ്ടായിരുന്നു. അതിനാൽ ട്രാൻസ്ഫറിന് അപേക്ഷിച്ചിരുന്നുവെന്നും സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കുടുംബം ഇതെകുറിച്ച് പരാതിപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.