Posted On
date_range Updated On
date_range വൈദ്യുതി ഉപഭോഗത്തിൽ സർവകാല റെക്കോർഡ്; മുന്നറിയിപ്പ്
- ഒരു ദിവസത്തെ ഉപഭോഗം: (12-03-24 വൈകീട്ട് ആറു മുതൽ 10 വരെ): 5031 മെഗാവാട്ട് (2023ലെ 5024 എന്ന റെക്കോഡ് മറികടന്നു)
- ദിവസത്തെ ആകെ ഉപഭോഗം 100.16 ദശലക്ഷം യൂനിറ്റ്.
- കഴിഞ്ഞ വർഷം ഏപ്രിൽ പകുതിയോടെയാണ് കൂടിയ താപനില. ഇത്തവണ മാർച്ചിൽ തന്നെ ക്രമാതീതമായി ഉയരുന്നു.
- പുറംവൈദ്യുതിക്ക് ചെലവ് പ്രതിദിനം 9-10 കോടി. വാങ്ങുന്നത് 77.8 ദശലക്ഷം യൂനിറ്റ്.
- സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നത് ഊർജ ആവശ്യത്തിന്റെ 30 ശതമാനം മാത്രം. ഇത്തവണ 20-25 മാത്രം.
കരുതണം, കാര്യമായി
- ത്രീ ഫേസ് ഉപഭോക്താക്കൾ സെലക്ടർ സ്വിച്ച് ഉപയോഗിച്ച് സിംഗിൾ ഫേസിൽ തുടരുന്നത് ഒഴിവാക്കുക
- 5000 വാട്ട്സിന് മുകളിൽ ഉള്ള ഉപഭോക്താക്കൾ ലോഡ് വെളിപ്പെടുത്തി ത്രീ ഫേസ് കണക്ഷനിലേക്ക് മാറുക
- രാത്രിസമയങ്ങളിൽ എ.സി ഉപയോഗം നിയന്ത്രിക്കുക.
- ഇലക്ട്രിക് യന്ത്രങ്ങൾ ഉപയോഗിച്ച് തുണികൾ കഴുകുന്നതും തേക്കുന്നതും രാത്രിയിൽ ഒഴിവാക്കുക
- രാത്രിയിൽ പമ്പ് സെറ്റ് ഉപയോഗം ഒഴിവാക്കുക
- ഓട്ടോമാറ്റിക് വാട്ടർ ഫില്ലിങ് സംവിധാനം ഒഴിവാക്കി പകൽ സമയം പമ്പ് ചെയ്യാൻ സൗകര്യമൊരുക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.