തൊഴിൽ വകുപ്പിൽ കെട്ടിക്കിടക്കുന്ന എല്ലാ ഫയലുകളും സെപ്റ്റംബർ 30 നകം തീർപ്പാക്കണം- വി ശിവൻകുട്ടി

തിരുവനന്തപുരം: തൊഴിൽ വകുപ്പിലെ കെട്ടിക്കിടക്കുന്ന എല്ലാ ഫയലുകളും സെപ്റ്റംബർ 30 നകം തീർപ്പാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. തൊഴിൽ വകുപ്പിന് കീഴിലുള്ള അഞ്ച് വകുപ്പ് അധ്യക്ഷൻമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ സ്ഥാപനത്തിനും ഫയൽ അദാലത്തിന്റെ ഏകോപനത്തിനായി അതാത് വകുപ്പുകൾ നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.

തൊഴിൽ വകുപ്പ് സെക്രട്ടറിയേറ്റിൽ ആകെയുള്ള 3282 ഫയലുകളിൽ 591 എണ്ണം തീർപ്പാക്കി. എല്ലാ വകുപ്പ് തലവന്മാരുടെ ഓഫീസുകളിലുമുള്ള 21,399 ഫയലുകളിൽ 4,653 ഫയലുകൾ തീർപ്പാക്കി.എല്ലാ വകുപ്പുകളിലെയും സബ് ഓഫീസുകളിൽ ആകെ 1,51,443 ഫയലുകൾ ആണ് ഉള്ളത്. ഇതിൽ 89,923 ഫയലുകൾ തീർപ്പാക്കി.

ക്ഷേമനിധി ബോർഡുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ആകെ 5,964 ഫയലുകൾ ആണുള്ളത്. ഇതിൽ 1975 ഫയലുകൾ തീർപ്പാക്കി. കേസുകളിൽ പെട്ട് കിടക്കുന്ന എല്ലാ ഫയലുകളും അടിയന്തിരമായി തീർപ്പാക്കാനുള്ള മാർഗങ്ങൾ ആരായണമെന്നും മന്ത്രി യോഗത്തിൽ നിർദേശിച്ചു.

News Summary - All pending files in labor department should be cleared by September 30- V Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.