Posted On
date_range Updated On
date_range പത്തനംതിട്ടയിൽ ഇന്ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കും
പത്തനംതിട്ട: പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ഇന്ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കണമെന്നും എല്ലാ ജീവനക്കാരും ഓഫീസില്‍ ഹാജരാകണമെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. കൃഷി, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ക്യാമ്പുകളിലേക്ക് നിയോഗിച്ചുകൊണ്ട് നല്‍കിയിട്ടുള്ള ഉത്തരവ് പ്രകാരം ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നിശ്ചയിച്ചിട്ടുള്ള ക്യാമ്പുകളില്‍ ഹാജരായി ചുമതലകള്‍ നിര്‍വഹിക്കണം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുള്ള ഉത്തരവുകള്‍ ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.