കൊച്ചി: യു.എ.പി.എ ചുമത്തി കോഴിക്കോട് പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹ ൈബിനും താഹ ഫസലിനും ഹൈകോടതി ജാമ്യം നിഷേധിച്ചു.
യു.എ.പി.എ ചുമത്താവുന്ന ഒന്നും പിടിച ്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹരജി ജസ്റ് റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ള ി. അന്വേഷണം തുടരാനാവശ്യമായ വസ്തുതകളുണ്ടെന്ന് വിലയിരുത്തിയാണ് ഉത്തരവ്. കോഴിക്കോട് സെഷൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ഇവർ ഹൈകോടതിയെ സമീപിച്ചത്.
എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് എഫ്.ഐ.ആറിൽ പറയുന്നില്ലെന്നും നിരോധിത മാവോവാദി സംഘടനയുടെ പുസ്തകങ്ങളോ ലഘുലേഖകളോ പിടിച്ചെടുെത്തന്നത് യു.എ.പി.എ കുറ്റം ചുമത്താൻ മതിയായതല്ലെന്നുമായിരുന്നു ഹരജിക്കാരുെട വാദം. എന്നാൽ, ഇരുവരുെടയും അറിവോടെ സൂക്ഷിച്ച, നിരോധിത സംഘടനയുമായി ബന്ധപ്പെട്ട ചില രചനകൾ കണ്ടെത്തിെയന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. സംഘടനയുമായി ബന്ധമില്ലാത്തവർക്ക് ലഭിക്കാനിടയില്ലാത്ത ചില സാഹിത്യങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
നാല് മാവോവാദികളെ വെടിവെച്ച് കൊന്നതിൽ സർക്കാറിനെതിരെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നതും കശ്മീർ നിലപാടിൽ പ്രതിഷേധിക്കുന്നതുമായ നിരോധിത സംഘടനകളുടെ രചനകളും കണ്ടെത്തി. അഞ്ച് ക്രിമിനൽ കേസിലടക്കം 10 കേസിലെ പ്രതിയായ ഉസ്മാൻ ഇവർക്കൊപ്പമുണ്ടായിരുന്നെങ്കിലും ഒാടിപ്പോയി. ഇയാളുമായുള്ള അടുപ്പം നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്നതിെൻറ സൂചനയാണെന്നും പ്രോസിക്യൂഷൻ അവകാശപ്പെട്ടു.
പ്രതികൾ കുറ്റം ചെയ്തിട്ടുണ്ടോയെന്നത് വിചാരണക്കുശേഷം തീരുമാനിക്കേണ്ട കാര്യമാണെന്ന് കോടതി പറഞ്ഞു. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ജാമ്യഹരജി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.