ലഹരിക്കെതിരെ മദ്യവിപത്തും ബോധവൽകരണ വിഷയമാക്കണം -മദ്യനിരോധന സമിതി

കോഴിക്കോട്: സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവൽകരണ പരിപാടികളിൽ മദ്യവിപത്തുകൂടി ഉൾപ്പെടുത്തണമെന്ന് മദ്യനിരോധന സമിതി സംസ്ഥാന ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടിയ അളവിൽ ഉപയോഗിക്കപ്പെടുന്നതും ഏറ്റവും കുടുതൽ ആളുകൾ ഉപയോഗിക്കുന്നതുമായ ലഹരിവസ്തു മദ്യമാണ്. പ്രതിവർഷം 15000 കോടിയിലേറെ രൂപയുടെ മദ്യമാണ് അംഗീകൃത മദ്യശാലകളിലൂടെ മാത്രം വിൽക്കുന്നത്. 

പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനുള്ള അനുമതി നിലവിൽ മദ്യപിക്കാത്തവരെ ആകർഷിക്കാനുള്ള ബോധപൂർവമായ തീരുമാനമാണെന്നും മദ്യവിരുദ്ധ സമിതി ആരോപിച്ചു. സർക്കാർ ഈ തീരുമാനം തിരുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.

സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ. വിൻസെന്റ് മാളിയേക്കൽ, ബി.ആർ. കൈമൾ കരുമാടി, ശശി വയനാട്, ടി. ചന്ദ്രൻ കണ്ണൂർ, ഇസാബിൻ അബ്ദുൽ കരീം, ഖദീജ നർഗീസ്, ആന്റണി പന്തല്ലൂക്കാരൻ, പാസ്റ്റർ ജോസഫ് അമ്പാട്ട്, മജീദ് മാടമ്പാട്ട്, പപ്പൻ കന്നാട്ടി, സിൽബി ചുനയംമാക്കൽ, വെളിപാലത്ത് ബാലൻ, എ.കെ. സുൽത്താൻ, റോയി ജോർജ്, എ.രഘു മാസ്റ്റർ, ഈപ്പൻ കരിയാറ്റിൽ, പി.വി. സന്തോഷ്, മുഹമ്മദ് ഫസൽ, കെ. പ്രകാശൻ , എം. വിജയൻ, അഷറഫ് മമ്പറം തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Alcoholism should also be made a subject of awareness against intoxication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.