തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിലുള്ള സർവകക്ഷിസംഘം വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കും. നേരത്തെ നാലുപ്രാവശ്യം മോദി കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. റേഷന്‍ വിഹിതം, കഞ്ചിക്കോട് കോച്ച് ഫാക്ടറി, ശബരി റെയില്‍പാത, കസ്തൂരി രംഗന് റിപ്പോര്‍ട്ട് സംബന്ധിച്ച സംസ്ഥാനത്തിെൻറ ശിപാര്‍ശ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനാണ് സര്‍വകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്. കാലവർഷക്കെടുതിയിലും സഹായംതേടും.
മന്ത്രിമാരായ ജി. സുധാകരൻ, പി. തിലോത്തമൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ പി. കരുണാകരൻ, ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. വീരേന്ദ്രകുമാർ, ജോസ് കെ. മാണി, എൻ.കെ. പ്രേമചന്ദ്രൻ, വിവിധ കക്ഷിനേതാക്കളായ എം.എം. ഹസൻ, കെ. പ്രകാശ് ബാബു, എ.എൻ. രാധാകൃഷ്ണൻ, സി.കെ. നാണു, തോമസ് ചാണ്ടി, കോവൂർ കുഞ്ഞുമോൻ, അനൂപ് ജേക്കബ്, പി.സി. ജോർജ്, എം.കെ. കണ്ണൻ, സി. വേണുഗോപാലൻ നായർ, ചീഫ് സെക്രട്ടറി ടോം ജോസ്, ഭക്ഷ്യവകുപ്പ് സെക്രട്ടറി മിനി ആൻറണി എന്നിവരാണ് സംഘത്തിലുള്ളത്. വെട്ടിക്കുറച്ച ഭക്ഷ്യധാന്യ േക്വാട്ട പുനഃസ്ഥാപിക്കണമെന്നതാണ് പ്രധാന ആവശ്യം. സംസ്ഥാനത്തിന് ലഭിച്ചിരുന്ന ഭക്ഷ്യധാന്യ അളവ് 16 ലക്ഷം ടണ്ണിൽനിന്ന് 14.25 ലക്ഷം ടണ്ണായി കുറച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.