അഖിന
കാക്കൂർ: കാക്കൂർ ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിൽ മാക്കൂട്ടത്തിൽ വാസുവിന്റെ മകൾ അഖിന (25) ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നു. രണ്ടു വൃക്കകളും തകരാറിലായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നു മാസം മാത്രം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാവുകൂടിയാണ്. പാവയിൽ തലക്കുളത്തൂർ പൊങ്ങിലോടി അരുണിന്റെ ഭാര്യയാണ്.
വൃക്ക മാറ്റിവെക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല എന്നാണ് ഡോക്ടറുടെ അഭിപ്രായം. ഇതിനുള്ള ഭാരിച്ച തുക കൂലിപ്പണിക്കാരായ പിതാവിനും ഭർത്താവിനും താങ്ങാൻ കഴിയുന്നതല്ല. ഇപ്പോൾ ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് ചെയ്തുവരുകയാണ്. ഇതിനുതന്നെ ഭാരിച്ച സാമ്പത്തിക ചെലവ് വരുന്നു.
വൃക്ക മാറ്റിവെക്കലിനും തുടർചികിത്സക്കുമായി 25 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്നു. നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. ഷാജി ചെയർമാനും എം.പി. ജനാർദനൻ കൺവീനറും എ.പി. ശശീന്ദ്രൻ ട്രഷററുമാണ്. കാക്കൂർ ഗ്രാമീണ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ 40178101083204, ഐ.എഫ്.എസ്.സി: KLGB0040178, ഗൂഗ്ൾ പേ നമ്പർ: 7907384400.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.