എ.കെ.ജി സെന്‍റർ ആക്രമണക്കേസ്: ജിതിന്‍റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിലെ പ്രതി ജിതിന്‍റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം തള്ളിയത്. ഇതിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് ജിതിന്‍റെ അഭിഭാഷകൻ പറഞ്ഞു.

മുമ്പും കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ജിതിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാരനായ ജിതിന് തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ, പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.

യൂത്ത് കോൺഗ്രസ് നേതാവായ ജിതിനെ അടുത്ത മാസം ആറുവരെ കോടതി റിമാൻഡ് ചെയ്‌തിരിക്കുകയാണ്. ജാമ്യാപേക്ഷ പരിഗണിക്കവെ, ജിതിൻ എറിഞ്ഞത് പടക്കമല്ല ബോംബ് തന്നെയെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.നിരോധിത രാസവസ്‌തുവായ പൊട്ടാസ്യം നൈട്രേറ്റിന്റെ സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയെന്നാണ് പ്രോസിക്യൂഷന്റെ വാദം.

Tags:    
News Summary - AKG Center attack case: Jithins bail plea rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.