‘ഏ​ത​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം​ചെ​യ്യു​ന്നു’

തിരുവനന്തപുരം: ലൈംഗികചുവയുള്ള ഫോൺ സംഭാഷണ ആരോപണത്തിൽപെട്ട് മന്ത്രിസ്ഥാനം രാജിവെച്ച എ.കെ. ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ്ഹൗസിലെത്തി കൂടിക്കാഴ്ച നടത്തി. തനിെക്കതിരായ ആരോപണം തീർത്തും അസ്വാഭാവികമാണെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇതുസംബന്ധിച്ച ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്ന് കൂടിക്കാഴ്ചക്കുശേഷം പുറത്തുവന്ന ശശീന്ദ്രൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 
അന്വേഷണം സംബന്ധിച്ച് താൻ നിർദേശങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ല. തനിക്ക് നിരപരാധിത്വം തെളിയിക്കലാണ് പ്രധാനം. അന്വേഷണം ഏത് തരത്തിലാവണമെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. രാജിവെച്ചത് നല്ല കീഴ്വഴക്കം സൃഷ്ടിക്കാനാണ്. മന്ത്രിസ്ഥാനത്ത് എത്തിയപ്പോൾപോലും അതിനൊരു പ്രത്യേകതയുള്ളതായി തോന്നിയിട്ടില്ല. പുതിയ മന്ത്രിയെ പാർട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Tags:    
News Summary - ak saseendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.