''തുടർഭരണം ഉണ്ടാകുമോയെന്ന വെപ്രാളത്താലാണ്​ സി.പി.എമ്മിനുമേൽ ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിക്കുന്നത്​''

തിരുവനന്തപുരം: വർഗീയത ഭൂരിപക്ഷത്തിെൻറതായാലും ന്യൂനപക്ഷത്തിെൻറതായാലും ചെറുത്തുതോൽപിക്കുമെന്ന്​ മന്ത്രി എ.കെ. ബാലൻ. ജമാഅത്തെ ഇസ്​ലാമിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കുമ്പോൾ അതിനെ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള നിലപാടായി ചിത്രീകരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്​.

കഴിഞ്ഞ തെരഞ്ഞെടുപ്പിലുള്ള ജമാഅത്തെ ഇസ്​ലാമിയുമായുള്ള ബന്ധത്തെ സംബന്ധിച്ച് വ്യക്തത ഇനിയെങ്കിലും വരുത്തുമോ എന്നാണ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ചോദിക്കുന്നത്. ജമാഅത്തെ ഇസ്​ലാമി ബന്ധത്തിൽ ഒരു നഷ്​ടബോധവുമില്ലെന്ന് ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറയുമ്പോൾ എന്താണ് നയമെന്ന് കോൺഗ്രസിനോട് ചോദിക്കുന്നതിൽ എവിടെയാണ് തെറ്റ്.

അതിനെ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിമർശനമായി വിലയിരുത്തുന്നതിൽ കഴമ്പില്ല. ഇടത് സർക്കാറിെൻറ തുടർഭരണം ഉണ്ടാകുമോയെന്ന വെപ്രാളമാണ് സി.പി.എമ്മിനുമേൽ ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിക്കുന്നതിന് പിന്നിൽ. പൗരത്വനിയമഭേദഗതി ഇവിടെ നടപ്പാക്കില്ലെന്ന് നട്ടെല്ല് നിവർത്തി പറഞ്ഞ സർക്കാറാണ് കേരളത്തിലേതെന്നും ബാലൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.