സിനിമ-നാടക പ്രവർത്തക സജിത മഠത്തിലിെൻറ മാതാവ് തിരുവണ്ണൂർ പാലാട്ട് നഗറിൽ താമസിക്കുന്ന മഠത്തിൽ സാവിത്രി ടീച്ചർ (76 വയസ്) നിര്യാതയായി. കല്ലായി ജി.യു.പി സ്കൂൾ പ്രധാന അധ്യാപികയായും ദീർഘകാലം തിരുവണ്ണൂർ സോയ മഹിളാസമാജം പ്രസിഡൻറായും സേവനമനുഷ്ടിച്ചിരുന്നു. കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയംഗം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം, മഹിളാ അസോസിയേഷൻ കല്ലായി മേഖലാ കമ്മിറ്റിയംഗം, സി.പി.എം ബൈപ്പാസ് ഈസ്റ്റ് ബ്രാഞ്ചംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
പരേതനായ ചന്ദ്രശേഖരമേനോൻ ആണ് ഭർത്താവ്. സജിത മoത്തിൽ, സബിതാ ശേഖർ (ബി.പി.ഒ ,യു.ആർ.സി തിരുവണ്ണൂർ) എന്നിവർ മക്കൾ മരുമക്കൾ -റൂബിൻ ഡിക്രൂസ് ( നാഷണൽ ബുക് ട്രസ്റ്റ് ),
മുഹമ്മദ് ശുഹൈബ് (ബിസിനസ്). സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് മാനാരി ശ്മശാനത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.