അജിത് കുമാർ കേരള ഹൗസ് റസിഡന്‍റ് കമീഷണർ

ന്യൂഡൽഹി: കേരള ഹൗസ് റസിഡന്റ് കമീഷണറായി അജിത് കുമാർ ചുമതലയേറ്റു. 2006 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഉത്തർപ്രദേശ് സ്വദേശിയായ അജിത്. കേന്ദ്ര ആഭ്യന്തര വകുപ്പിൽ ഡയറക്ടറായും ഡെപ്യൂട്ടി സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കൂടാതെ പ്രധാനമന്ത്രിയുടെ കാര്യാലയത്തിലും കാബിനറ്റ് സെക്രട്ടേറിയറ്റിലും ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. കോട്ടയം ജില്ല കലക്ടറായും കേരള സുസ്ഥിര നഗര വികസന പദ്ധതി പ്രോജക്ട് ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡോ. ജ്യോതി ജാട്യയാണ് ഭാര്യ. മക്കൾ: ഇഷ്ണ അജിത് കുമാർ, തോഷിണി അജിത് കുമാർ.

Tags:    
News Summary - Ajith Kumar Kerala House Resident Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.