‘സ്വപ്നത്തിലെ കോൺഗ്രസ്​ മുഖ്യമന്ത്രി’ പോസ്റ്റുമായി അജയ്​ തറയിൽ

തി​രു​വ​ന​ന്ത​പു​രം: നേ​തൃ​ത്വ​ത്തി​ന്‍റെ​യും ഘ​ട​ക​ക​ക്ഷി​ക​ളു​ടെ​​യു​മെ​ല്ലാം മു​ന്ന​റി​യി​പ്പു​ക​ളും നീ​ര​സ​വും അ​വ​ഗ​ണി​ച്ച്​ കോ​ണ്‍ഗ്ര​സി​ല്‍ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച തു​ട​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ വെ​ടി​നി​ർ​ത്ത​ലാ​യി എ​ന്ന്​ തോ​ന്നി​ച്ചി​രു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ ച​ർ​ച്ച​ക്ക്​ വീ​ണ്ടും തി​രി​കൊ​ളു​ത്തി​യ​ത്​ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ജ​യ് ത​റ​യി​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റാ​ണ്. കെ.​സി. വേ​ണു​ഗോ​പാ​ൽ പ​ക്ഷ​ത്തെ പ്ര​മു​ഖ​രി​ലൊ​രാ​ളാ​യ അ​ജ​യ്​ ത​റ​യി​ലി​ന്‍റെ പോ​സ്​​റ്റ്​ പ​രോ​ക്ഷ​മാ​യി പ​ല നേ​താ​ക്ക​ളെ​യും ഉ​ന്നം വെ​ക്കു​ന്ന​തു​മാ​ണ്.

‘എ​ന്‍റെ സ്വ​പ്ന​ത്തി​ലെ കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് അ​ജ​യ് ത​റ​യി​ല്‍ പോ​സ്റ്റി​ട്ട​ത്. വി​ദ്യാ​ർ​ഥി -യു​വ​ജ​ന പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​വ​ന്ന​യാ​ൾ ആ​ക​ണം അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി. ഒ​രു ദി​വ​സ​മെ​ങ്കി​ലും ജ​യി​ലി​ൽ കി​ട​ന്ന​വ​നും ഒ​രി​റ്റ് വെ​ള്ള​മെ​ങ്കി​ലും ജ​ല​പീ​ര​ങ്കി​യി​ൽ നി​ന്ന് ശ​രീ​ര​ത്തി​ൽ പ​തി​ച്ച​വ​നു​മാ​ക​ണം മു​ഖ്യ​മ​ന്ത്രി​യെ​ന്ന് അ​ജ​യ് ത​റ​യി​ൽ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. താ​ഴെ​ത്ത​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രെ മാ​ന്യ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​വ​നാ​ക​ണം മു​ഖ്യ​മ​ന്ത്രി. നി​ല​പാ​ടു​ക​ളി​ൽ സ്ഥി​ര​ത​യു​ള്ള​വ​ൻ ആ​ക​ണ​മെ​ന്നും അ​ജ​യ് ത​റ​യി​ൽ പ​റ​യു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ശ​ബ്ദ​മ​ല്ല, ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് സം​സാ​രി​ക്കു​ന്ന​വ​നും ആ​യി​രി​ക്ക​ണം. ഇ​ത്ത​രം ഒ​രു കോ​ൺ​ഗ്ര​സ്​ മു​ഖ്യ​മ​ന്ത്രി​യാ​ണ് ത​ന്‍റെ സ്വ​പ്ന​മെ​ന്ന്​ അ​ജ​യ്​ ത​റ​യി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നു.

എ.​ഐ.​സി.​സി ജ​ന.​സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, പ്ര​തി​പ​ക്ഷ​നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ, മു​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല എ​ന്നി​വ​രെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക്​ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യു​ള്ള അ​വ​കാ​ശ​വാ​ദ​ങ്ങ​ളാ​ണ്​ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ശ​ക്​​ത​മാ​കു​ന്ന​ത്. നേ​താ​ക്ക​ളെ പി​ന്തു​ണ​ച്ച്​ സ്ഥാ​നാ​ർ​ഥി​ക​ളും എം.​പി​മാ​രു​മു​ൾ​പ്പെ​ടെ രം​ഗ​ത്തെ​ത്തി​യ​തോ​ടെ യു.​ഡി.​എ​ഫി​ലും ഇ​ത്​ പ്ര​ശ്നം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Ajay on the floor with the post 'Dream Congress Chief Minister'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.