ഐശ്വര്യ കേരള യാത്രക്ക്​ നാളെ​ സമാപനം; രാഹുൽ ഗാന്ധി പങ്കെടുക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല നയിക്കുന്ന ​െഎശ്വര്യ കേരള യാത്ര ചൊവ്വാഴ്​ച വൈകീട്ട്​ ശംഖുംമുഖം കടപ്പുറത്ത്​ മഹാസംഗമത്തോടെ സമാപിക്കും. കോൺഗ്രസ്​ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഞായറാഴ്​ച രാത്രി പാറശ്ശാലയിലാണ്​ ചെന്നിത്തലയുടെ യാത്ര സമാപിച്ചത്​.

രാഹുൽ ഗാന്ധിക്ക്​ ​പുറമെ കേരളത്തി​െൻറ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ്​ അൻവർ, പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ മുതിർന്ന കോൺഗ്രസ്​ നേതാക്കളും യു.ഡി.എഫ്​ നേതാക്കളും സമാപന സംഗമത്തിൽ പ​െങ്കടുക്കും.

ജനുവരി 31ന്​ കാസർകോട്​ കുമ്പളയിൽ നിന്നാരംഭിച്ച യാത്ര 14 ജില്ലകളിലെയും നിയമസഭ മണ്ഡലങ്ങളിൽ പര്യടനം നടത്തിയാണ്​ സമാപിക്കുന്നത്​. നിയമസഭ തെരഞ്ഞെടുപ്പിന്​ കോൺഗ്രസ്​-യു.ഡി.എഫ്​ അണികളെ സജ്ജമാക്കുന്നത്​ ലക്ഷ്യമിട്ടായിരുന്നു യാത്ര. സമാപനം ഗംഭീകരമാക്കാൻ വിപുല സംവിധാനങ്ങൾ യു.ഡി.എഫ്​ ഒരുക്കിയിട്ടുണ്ട്​. യാത്ര സമാപിക്കുന്നതോടെ യു.ഡി.എഫ്​ സീറ്റ്​വിഭജന-സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക്​ കടക്കും.

Tags:    
News Summary - Aishwarya Kerala Yatra ends tomorrow; Rahul Gandhi will attend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.