തിരക്കഥാകൃത്ത് ജോൺ പോളിന്റെ ഭാര്യ ഐഷ എലിസബത്ത് നിര്യാതയായി

കൊച്ചി: പ്രശസ്‌ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ അന്തരിച്ച ജോൺ പോളിന്റെ ഭാര്യ ഐഷ എലിസബത്ത് (75) നിര്യാതയായി. ഞാളിയത്ത് (കോട്ടയത്തുപാറ) കുടുംബാംഗമാണ്.

വാഹനാപകടത്തിൽ പരിക്കേറ്റ് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അന്ത്യം. രണ്ടുദിവസം മുമ്പ് കടവന്ത്ര എളംകുളം ജങ്ഷനിലുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. മകള്‍: ജിഷ ജോണ്‍. മരുമകന്‍: ജിബി എന്‍. എബ്രഹാം.

സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് എളംകുളം സെന്‍റ് മേരിസ് സുനോറ പള്ളിയില്‍. രാവിലെ 10 മുതല്‍ മരടിലുള്ള വസതിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കും.

1976 ജൂൺ 14നാണ് ജോൺ പോളുമായി വിവാഹം നടന്നത്. ജീവിതത്തിലെ ഉയർച്ചതാഴ്ചകളിലെല്ലാം പരസ്പരം തണലായിരുന്നു ജോൺ പോൾ-ഐഷ ദമ്പതികളുടെ ജീവിതം. ജോൺ പോളിന്റെ തിരക്കഥകളിൽ ഇവരു​ടെ ജീവിതത്തിൽനിന്നുള്ള മുഹൂർത്തങ്ങൾ പകർത്തിയിട്ടുണ്ട്.

2022 ഏപ്രിൽ 22നാണ് ജോൺ പോൾ അന്തരിച്ചത്.

Tags:    
News Summary - Aisha Elizabeth, Wife of Late Screenwriter John Paul, Passes Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.