പറവൂർ: ഉപയോഗശൂന്യമായ അലക്കുയന്ത്രത്തിൽനിന്ന് എയർ പിസ്റ്റളും ചൈനീസ് പടക്കങ്ങളും ലഭിച്ചത് പരിഭ്രാന്തി പരത്തി. പുത്തൻവേലിക്കര തോണ്ടൽ പാലത്തിനു സമീപം അരവിന്ദാക്ഷ മേനോെൻറ വീട്ടിലെ അലക്കുയന്ത്രത്തിൽനിന്നാണ് ഇവ കണ്ടെടുത്തത്.
80 വയസ്സുള്ള അരവിന്ദാക്ഷമേനോനും ഭാര്യയുമാണ് വീട്ടിൽ താമസിക്കുന്നത്. പ്രളയത്തിൽ വെള്ളം കയറി നശിച്ച അലക്കുയന്ത്രം ഏറെ നാളായി വീടിെൻറ പിന്നിൽ സൂക്ഷിച്ചിരുന്നു.
തിങ്കളാഴ്ച ആക്രിക്കാരൻ വന്നപ്പോൾ 250 രൂപ വിലയിട്ട് യന്ത്രം വാങ്ങി. ഇത് കൊണ്ടുപോകും മുമ്പ് തുറന്നുനോക്കിയപ്പോഴാണ് ഒരു ബാഗും അതിൽ ചൈനീസ് പടക്കങ്ങളും എയർ പിസ്റ്റളും കണ്ടത്. ഉടൻ പുത്തൻവേലിക്കര പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി ഇവ പരിശോധിച്ചു. എങ്ങനെയാണ് ഇവ യന്ത്രത്തിനുള്ളിൽ വന്നതെന്ന് അറിയില്ലെന്നാണ് വീട്ടുകാർ പറയുന്നതെന്ന് പൊലീസ് പറഞ്ഞു.
ആറു പടക്കം കൂട്ടിക്കെട്ടി ഒരു ബോർഡിൽ ബാറ്ററിക്കൊപ്പം ഘടിപ്പിച്ചതിനാൽ ബോംബാണെന്നാണ് ആദ്യം കരുതിയത്. ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. പടക്കമാണെന്ന് മനസ്സിലായതോടെ ഇവ നിർവീര്യമാക്കി. സ്ഫോടക വസ്തു കൈവശംെവച്ചതുകൊണ്ട് കേസെടുത്തിട്ടുണ്ടെന്ന് ഇൻസ്പെക്ടർ ജോബി തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.