Posted On
date_range Updated On
date_range ഷാർജയിലേക്ക് പുറപ്പെട്ട വിമാനത്തിൽ പുക; നെടുമ്പാശേരിയിൽ തിരിച്ചിറക്കി
കൊച്ചി: നെടുമ്പാശേരിയിൽ നിന്നും ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാത്രി 10.36 ന് പുറപ്പെട്ട വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്നാണ് 11.30 ക്ക് അടിയന്തര ലാൻഡിങ് നടത്തിയത്.170 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരെയെല്ലാം മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയും യാത്ര തുടരുകയും ചെയ്തു. തിരിച്ചിറക്കിയ വിമാനത്തിൽ വിദഗ്ധ പരിശോധന തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.