എയർ ഇന്ത്യ എക്സ്പ്രസ് മിന്നൽ പണിമുടക്ക് യാത്രക്കാരെ ദുരിതത്തിലാക്കി -പ്രവാസി വെൽഫെയർ ഫോറം

തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ അപ്രഖ്യാപിത പണിമുടക്കിനെ തുടർന്ന് ബദൽ സംവിധാനം ഏർപ്പെടുത്തി പ്രശ്നം പരിഹരിക്കുന്നതിന് പകരം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരമായ സമീപനം അപലപനീയമാണെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന കമ്മിറ്റി. കേരളത്തിൽനിന്നും ഗൾഫ് നാടുകളിലേക്കുള്ള വിമാനങ്ങൾ അവസാന നിമിഷത്തിൽ റദ്ദാക്കിയത് നൂറുകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയെന്നും പ്രവാസി വെൽഫെയർ ഫോറം വിമർശിച്ചു.

യാത്രക്കാരിൽ പലരും പിറ്റേ ദിവസം ജോലിക്ക് റിപ്പോർട്ട് ചെയ്യേണ്ടവരും വിസ കാലാവധി തീരുന്നവരുമായതിനാൽ പ്രശ്നം അടിയന്തിരമായി പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ച് മുഴുവൻ യാത്രക്കാർക്കും ഉടനെ യാത്ര സൗകര്യമേർപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് അസ്‌ലം ചെറുവടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര, ട്രഷറർ കുഞ്ഞിപ്പ തൃശൂർ, ഷാജഹാൻ എം.കെ. ബന്ന മുതവല്ലൂർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Air India Express strike leaves passengers in misery says Pravasi Welfare Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.