രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു; വിമാനങ്ങൾ കണ്ണൂരിൽ ഇറക്കും

കോഴിക്കോട്​: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം തകർന്നതിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. 35 അടി താഴ്​ചയിലേക്ക്​ പതിച്ചായിരുന്നു അപകടം. പൈലറ്റും സഹ​പൈലറ്റുമടക്കം 20 ​േപരാണ്​ ദുരന്തത്തിൽ മരിച്ചത്​. 184 യാത്രക്കാരും ജീവനക്കാരുമടക്കം 191 പേരാണ്​ വിമാനത്തിലുണ്ടായിരുന്നത്​. താഴേക്കു പതിച്ച വിമാനം രണ്ടായി പിളർന്നു. വിമാനത്തിൽനിന്ന്​ ഇന്ധന​േചാർച്ച പരിഹരിക്കാനുള്ള നടപടികൾ തുടരുന്നു.

കരിപ്പൂരിൽ ഇറക്കേണ്ട വിമാനം കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കാൻ തീരുമാനം. ജിദ്ദയിൽ നിന്നുള്ള വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. കരിപ്പൂരിലേക്കുള്ള ഫ്ലൈ ദുബൈ ഉൾപ്പെടെ വിമാനങ്ങൾ വിമാനത്താവളത്തിൽ ഇറക്കും. കരിപ്പൂരിൽ ഇറങ്ങേണ്ട ജിദ്ദയിൽനിന്നുള്ള സ്​പൈസ്​ ജെറ്റിൻറെ വിമാനമാണ്​ രാത്രി 9.20 നെടുമ്പാശേരിയിലിറങ്ങിയത്​. അപകടത്തെ തു​ടർന്ന്​ കരിപ്പൂർ വിമാനത്താവളം താൽകാലികമായി അവസാനിപ്പിച്ചു.  

Tags:    
News Summary - air crash flight scheduled to land in karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.