വാഹനമിടിച്ച് എ.ഐ കാമറ പോസ്റ്റ് തകർന്നു; നിർത്താതെ പോയ വാഹനത്തിനായി അന്വേഷണം

പാലക്കാട്: വടക്കഞ്ചേരിയിൽ സ്ഥാപിച്ച എ.ഐ കാമറ പോസ്റ്റ് വാഹനം ഇടിച്ച് തകർന്നു. ഇടിച്ചിട്ടിട്ടും നിർത്താതെ പോയ വാഹനത്തിനായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

ആയക്കാട് സ്ഥാപിച്ച എ.ഐ കാമറയും തൂണുമാണ് വാഹനമിടിച്ച് തകർന്നത്. രാത്രി 11ഓടെയായിരുന്നു അപകടം.

കാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻതോപ്പിലാണ് കണ്ടെത്തിയത്. ത‍കര്‍ന്നു വീണ പോസ്റ്റ് വാഹനത്തിൽ കുരുങ്ങി തെങ്ങിൻ തോപ്പിലെത്തിയതാകാമെന്നാണ് കരുതുന്നത്.

വാഹനം പോസ്റ്റിൽ മനപ്പൂർവം ഇടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായി വടക്കഞ്ചേരി പൊലീസ് പറയുന്നു.

Tags:    
News Summary - AI camera post broken by vehicle at Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.