ഒറ്റക്ക്​ താമസിച്ച വയോദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ

ചെങ്ങന്നൂർ: ഒറ്റക്ക്​ താമസിച്ചിരുന്ന വയോദമ്പതികൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. വെൺമണി കോടുകുളഞ്ഞികരോട് ആഞ ്ഞിലിമൂട്ടിൽ എ.പി. ചെറിയാൻ (കുഞ്ഞുമോൻ -75), ഭാര്യ ലില്ലി ചെറിയാൻ (70) എന്നിവരെയാണ് ചൊവ്വാഴ്​ച രാവിലെ മരിച്ചനിലയിൽ ക ണ്ടെത്തിയത്. പുലർച്ച ആറ്​ മണിയോടെ പ്രഭാതസവാരിക്കിറങ്ങിയ ബന്ധുക്കളും സമീപവാസികളുമായ കെ.എം. വർഗീസ്, കെ.എം. ചാണ്ട ി എന്നിവരാണ് മൃത​േദഹങ്ങൾ കണ്ടത്. കഴിഞ്ഞ രാത്രി വീട്ടിൽ വെളിച്ചമില്ലാതിരുന്നതിലും രാവിലെ ആളനക്കമില്ലാതിരുന്നതിലും ഇവർക്ക്​ സംശയം തോന്നിയിരുന്നു.

തുറന്നു കിടന്ന അടുക്കള വാതിലിലൂടെ കയറിയപ്പോൾ അടുക്കളയിൽ ലില്ലി മരിച്ചുകിടക്കുകയായിരുന്നു​. വിവരം അറിയിച്ചതിനെ തുടർന്ന്​ വെൺമണി പൊലീസ്​ എത്തി നടത്തിയ തിരച്ചിലിലാണ്​ ചെറിയാനെ മരിച്ച നിലയിൽ വീടിനോട്​ ചേർന്ന സ്​റ്റോർ റൂമിൽ കണ്ടെത്തിയത്​. ചെറിയാ​​െൻറ മൃതദേഹത്തിന്​ സമീപത്തുനിന്ന്​ കൊലപ്പെടുത്താനുപയോഗിച്ചതെന്ന്​ കരുതുന്ന കമ്പിവടിയും​ ലില്ലിയുടെ സമീപത്തുനിന്ന്​ മൺവെട്ടിയും ലഭിച്ചു. ഭിത്തിയിൽ ഉരച്ചതി​​െൻറ പാടുകൾ മുഖത്തുണ്ട്​. ഇരുവരുടെയും തലക്ക്​ ആഴത്തിലുള്ള മുറിവുണ്ട്. അലമാര തുറന്നു നിലയിലും ഗൃഹോപകരണങ്ങൾ ചിതറിക്കിടക്കുകയുമായിരുന്നു.

ശനിയാഴ്‌ചയും ഞായറാഴ്ചയും ഇവരുടെ വീട്ടിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ ജോലിക്ക് എത്തിയിരുന്നതായി നാട്ടുകാർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ സമീപത്ത് വാടകക്ക്​ താമസിക്കുന്ന രണ്ടു പേരെ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​. മോഷണം എതിർത്തതാകാം കൊലപാതക​ കാരണം എന്നാണ്​ പ്രാഥമിക നിഗമനം.

ചെങ്ങന്നൂർ ഡിവൈ.എസ്. പി അനീഷ് വി. കോര, സി.ഐ എം. സുധിലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. ആലപ്പുഴയിൽനിന്ന് ഡോഗ് സ്കോഡും വിരലടയാള വിദഗ്ധരും എത്തി പരിശോധിച്ചു. എസ്.പി കെ.എം. ടോമി, എ.എസ്.പി ബി. കൃഷ്ണകുമാർ, ചെങ്ങന്നൂർ ആർ.ഡി.ഒ ജി. ഉഷാകുമാരി, തഹസിൽദാർ എസ്. മോഹനൻ പിള്ള എന്നിവർ സ്ഥലത്തെത്തി. ഇൻക്വസ്​റ്റ്​ നടത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. മക്കൾ: ദീപു ചെറിയാൻ, ബിന്ദു ചെറിയാൻ (ഇരുവരും ദുബൈ), പരേതയായ ബീന. മരുമക്കൾ: ഷൈനി, രഞ്ചു (ഇരുവരും ദുബൈ).

Tags:    
News Summary - aged couple Slaughtered in alappuzha-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.