ന്യൂഡൽഹി: കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ തീരുമാനിച്ച നേതാക്കളുടെ 75 വയസ്സ് പ്രായപരിധി തുടരണമെന്ന് സിപി.എം പോളിറ്റ് ബ്യൂറോ. പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്യാൻ ഡൽഹിയിൽ നടന്ന രണ്ടുദിവസത്തെ പി.ബി യോഗത്തിലാണ് പ്രായപരിധി പുനഃപരിശോധിക്കേതില്ലെന്ന നിര്‍ദേശം ഉയർന്നത്. പിണറായി വിജയന് പി.ബിയില്‍ തുടരുന്ന കാര്യം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കും.
കണ്ണൂരിൽ നടന്ന പാർട്ടി കോണ്‍ഗ്രസിലാണ് 75 വയസ്സ് എന്ന പ്രായപരിധി പാര്‍ട്ടി നിശ്ചയിച്ചത്. നിലവില്‍ പോളിറ്റ് ബ്യൂറോയില്‍ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക്ക് സര്‍ക്കാര്‍, പിണറായി വിജയന്, സൂര്യകാന്ത് മിശ്ര, ജി. രാമകൃഷ്ണന്, സുഭാഷിണി അലി എന്നിവര്‍ക്ക് 75 വയസ്സ് പൂര്‍ത്തിയായി.
അവര്‍ മാറിനില്‍ക്കേണ്ട സാഹചര്യമുണ്ടാകും. ഈ ഘട്ടത്തിലാണ് ഇതില്‍ മാറ്റം വേണമെന്ന് നേതൃതലത്തില്‍തന്നെ ആവശ്യമുയര്‍ന്നത്. തമിഴ്നാട്ടിൽ നടക്കുന്ന 24 പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടിയുള്ള കരട് രേഖകള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള രണ്ട് ദിവസത്തെ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഞായറാഴ്ചയാണ് അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.