കാര്‍ഷിക പ്രതിസന്ധി സര്‍വകക്ഷിസംഘത്തെ അയക്കാം –മുഖ്യമന്ത്രി

തിരുവനന്തപുരം: വാണിജ്യകരാറുകള്‍ സംസ്ഥാനത്തിന്‍െറ കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിക്കുന്നത് കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ സര്‍വകക്ഷിസംഘത്തെ അയക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. കരാറിന്‍െറ ദോഷവശങ്ങള്‍ കേന്ദ്രത്തെ അറിയിക്കുകയും അവരില്‍ സമ്മര്‍ദംനടത്തുകയുമാണ് വേണ്ടതെന്നും മോന്‍സ് ജോസഫിന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കി.
കരാറുകളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് അത് ബാധിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്യണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, കേന്ദ്രത്തിന്‍േറത് തെറ്റായ നിലപാടാണ്. ആസിയാന്‍ പോലെ ദോഷകരമായ കരാരില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ചര്‍ച്ചചെയ്യാന്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ തയാറായില്ല. ലോക്സഭയില്‍ പോലും ചര്‍ച്ചചെയ്തില്ല.

കേന്ദ്രമന്ത്രിസഭയില്‍പോലും ചര്‍ച്ചചെയ്യാതെയാണ് കരാറില്‍ ഏര്‍പ്പെട്ടതെന്നാണ് കേള്‍ക്കുന്നത്. വൈകിയാണെങ്കിലും സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ യോജിച്ച നിലപാടിലത്തൊന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ കരാര്‍ ദോഷകരമായി നില്‍ക്കുമ്പോഴാണ് ഇറക്കുമതിതീരുവ ഒഴിവാക്കുന്ന സ്വതന്ത്ര വാണിജ്യക്കരാറായ ആര്‍.സി.ഇ.പിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുന്നത്. ലാവോസില്‍ നടന്ന ചര്‍ച്ചയില്‍ എത്രയുംവേഗം ഇത് നടപ്പാക്കണമെന്ന തീരുമാനത്തിലാണ് എത്തിയതെന്നാണ് സൂചന. കരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് കേരളവുമായി ചര്‍ച്ചചെയ്യണമെന്ന് കേന്ദ്ര വാണിജ്യമന്ത്രിയോട് കൃഷിമന്ത്രി നേരിട്ടും രേഖാമൂലവും ആവശ്യപ്പെട്ടിട്ടുണ്ട്. കരാര്‍ നിലവില്‍വന്നാല്‍ എല്ലാ ഇറക്കുമതിചുങ്കവും പൂജ്യമാകും. ഇത് ഏറെ ദോഷകരമാവുന്നത് നമുക്കാണ്. നമ്മുടെ കാര്‍ഷികമേഖലയിലെ തകര്‍ച്ച സംസ്ഥാനത്തിന്‍െറ നട്ടെല്ല് തകര്‍ക്കും.

കര്‍ഷകരുടെയും സംസ്ഥാനത്തിന്‍െറയും താല്‍പര്യം സംരക്ഷിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയത്തിനതീതമായി നാടാകെ ഒന്നിച്ചുനില്‍ക്കണമെന്നാണ് സര്‍ക്കാറിന്‍െറ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - agaricultural sector,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.