സംസ്ഥാന പൊലീസ് സേനയിൽ വീണ്ടും അഴിച്ചുപണി

കോട്ടയം: സംസ്ഥാന പൊലീസ് സേനയിലെ ക്രമസമാധാനപാലന ചുമതലയുള്ള 19 എസ്.പിമാരിൽ 16 പേരെയും മാറ്റി. സർവീസിൽ നിന്ന് വിമരിച്ചവരക്കം അടുത്തിടെ ഐ.പി.എസ് ലഭിച്ച എട്ട് പേർക്കും നിയമനം ഉറപ്പായി.

മലപ്പുറം, കോട്ടയം, കൊല്ലം സിറ്റി ഒഴികെയുള്ള മുഴുവൻ ജില്ലാ പൊലീസ് മേധാവിമാരെയും മാറ്റി. പൊലീസ് സേനയുടെ തലപ്പത്ത് നടത്താൻ പോകുന്ന അഴിച്ചുപണിക്ക് മുന്നോടിയായാണ് പിണറായി സർക്കാറിന്‍റെ പുതിയ നടപടി.

ശിവവിക്രമാണ് പുതിയ വയനാട് എസ്.പി. കെ.പി ഫിലിപ്പ് കണ്ണൂർ, എസ്. ജയന്ദു കോഴിക്കോട് എന്നിവർ പൊലീസ് മേധാവിമാരാകും. അരുൾ ബി കൃഷ്ണൻ തിരുവനന്തപുരം റൂറൽ, സുരേന്ദ്രൻ കൊല്ലം റൂറൽ, വി.എം മുഹമ്മദ് റഫീഖ് ആലപ്പുഴ, കെ.ബി വേണുഗോപാൽ ഇടുക്കി, പ്രതീഷ് കുമാർ പാലക്കാട്, പുഷ്കരൻ കോഴിക്കോട് റൂറൽ, അശോക് കുമാർ പത്തനംതിട്ട, എന്നിവരാണ് പുതിയ ജില്ലാ മേധാവിമാർ.

Tags:    
News Summary - again reshuffling ips officers in kerala police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.