സന്നിധാനത്ത്​ വീണ്ടും നാമജപ പ്രതിഷേധം; അറസ്റ്റ്

ശബരിമല: ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സന്നിധാനത്ത്​ ​പ്രതിഷേധം. ഞായറാഴ്​ച രാത്രി നട അടക്കാൻ മുക്കാൽ മണിക്കൂർ ബാക്കിനിൽക്കേ 10.15ഒാടെയാണ്​ പ്രതിഷേധം തുടങ്ങിയത്​. സന്നിധാനത്തെ​ പൊലീസ്​ നിയന്ത്രണങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം.

ഇരുനൂറോളം വരുന്ന ഭക്ത​ർ മാളികപ്പുറം ക്ഷേത്രത്തിന്​ അടുത്തുനിന്ന്​ നാമജപവും ശരണംവിളികളുമായി നടപ്പന്തലിലേക്ക്​ നീങ്ങുകയായിരുന്നു. നട അടച്ചശേഷം നടപ്പന്തലിൽ ആ​​െരയും തങ്ങാൻ അനുവദിക്കി​െല്ലന്ന പൊലീസി​​​​​​െൻറ വിലക്ക്​ ലംഘിച്ച്​ നടപ്പന്തൽ കൈയേറി ക്ഷേത്രത്തിന്​ മുൻഭാഗത്തായി കൂട്ടംകൂടിയിരുന്ന്​ നാമജപം നടത്തുകയായിരുന്നു. 11ന്​ നട അടച്ച ശേഷവും പ്രതിഷേധം തുടർന്നു. ഇവർ പിരിഞ്ഞ് പോകാത്തതിനെ തുടർന്ന് പൊലീസ് രംഗത്തെത്തി.

Full View

നിരോധനാജ്ഞ നിലനില്‍നില്‍ക്കുന്ന സ്ഥലമാണെന്നും നടപന്തലിലെ പ്രതിഷേധം നിയമവിരുദ്ധമാണെന്നും പൊലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിന്‍മാറാന്‍ തയാറായില്ല. പ്രതിഷേധത്തിന് നേതൃത്വം നൽകിയവരെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് നിരോധനാജ്ഞ ലംഘിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത് നീക്കി.

വലിയ നടപ്പന്തലിൽ രാത്രി നടന്ന പ്രതിഷേധം

മണ്ഡലകാല പൂജകൾക്കായി നടതുറന്ന ശബരിമലയിൽ ഞായറാഴ്​ച രാത്രി പ്രതിഷേധ നാമജപം തുടങ്ങുവോളവും സന്നിധാനം ശാന്തമായിരുന്നു. തുലാമാസ പൂജകൾക്കും ചിത്തിര ആട്ട​വിശേഷ തിരുനാളിലും വൻ പ്രതിഷേധങ്ങൾക്ക്​ സന്നിധാനം വേദിയായി. ഇൗ പ്രതിഷേധങ്ങളുടെ കേന്ദ്രം നടപ്പന്തലിൽ തങ്ങുന്നവരായിരുന്നു. അതിനാലാണ്​ ഇപ്പോൾ നടപ്പന്തലിൽ ആരെയും തങ്ങാൻ പൊലീസ്​ അനുവദിക്കാതിരുന്നത്​. നടതുറന്ന ശേഷം ഇതുവരെ സന്നിധാനത്ത്​ കാര്യങ്ങൾ പൂർണമായും പൊലീസ്​ നിയ​ന്ത്രണത്തിലായിരുന്നു. ഞായറാഴ്​ച രാത്രി പ്രതിഷേധം തുടങ്ങിയതോടെ സന്നിധാനം വീണ്ടും സമരക്കാരുടെ പിടിയിലകപ്പെടുന്നതി​​​​​​െൻറ സൂചനകളാണ്​ കണ്ടത്​.

Full View
Tags:    
News Summary - Again Protest at Sannidhanam-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.