Posted On
date_range Updated On
date_range തൃപ്തിയെ തടഞ്ഞ സംഭവം: കെ. സുരേന്ദ്രനെതിരെ കേസ്
നെടുമ്പാശ്ശേരി: ശബരിമല ദർശനത്തിന് എത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തിൽനിന്ന് ഇറങ്ങാനനുവദിക്കാതെ തടഞ്ഞുെവച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. അനധികൃതമായി സംഘംചേരൽ, വിമാനത്താവളത്തിൽ മുദ്രാവാക്യം വിളി പാടില്ലെന്ന ഹൈകോടതി വിധി ലംഘിക്കൽ, പ്രവർത്തകരെ അക്രമത്തിന് േപ്രരിപ്പിക്കൽ തുടങ്ങി ഐ.പി.സി 143, 147, 283 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
സ്റ്റേഷനിൽനിന്ന് ജാമ്യം അനുവദിക്കാവുന്ന വകുപ്പുകളായതിനാൽ തിടുക്കത്തിൽ അറസ്റ്റ് രേഖപ്പെടുത്താനിടയില്ല. കണ്ടാലറിയാവുന്ന 200 പേർക്കെതിരെയാണ് കേസെടുത്തത്. മറ്റുപ്രതികളെ ഓരോരുത്തരെയായി സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.