കോഴിക്കോട്: കേരളത്തിലുണ്ടായ മൂന്ന് ദുരന്തങ്ങളും കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശികളായ പ്രേമിനും സാന ്ദ്രക്കും കല്യാണം മുടക്കി. ആദ്യം നിപയും പിന്നീട് പ്രളയവും മുടക്കിയ വിവാഹത്തിന് ഇത്തവണ വില്ലനായത് കോവിഡാ ണ്.
ദീർഘകാലമായി പ്രണയത്തിലായിരുന്ന പ്രേമിേൻറയും സാന്ദ്രയുടെയും വിവാഹം നിശ്ചയിച്ചത് 2018ലായിരുന്നു. അത േ വർഷം തന്നെ മെയ് മാസത്തിൽ വിവാഹം നടത്താനായിരുന്നു വീട്ടുകാരുടെ തീരുമാനം. 2018 മെയ് രണ്ടിനാണ് കോഴിക്കോട്ട് ആദ്യ നിപ സ്ഥിരീകരണമുണ്ടായത്. ഇതിനിടെ മെയ് 15ന് പ്രേമിെൻറ അമ്മാവൻ മരണപ്പെട്ടു. മരണം നടന്നതിനാൽ ഒരുവർഷത്തേക്ക് മംഗള കർമ്മങ്ങൾ നടത്തരുതെന്ന വിശ്വാസമുള്ളതിനാൽ വലിയ ആഘോഷമില്ലാതെ ഒരുക്കാമെന്ന് കരുതുന്നതിനിടെ നിപ കൂടുതൽ ശക്തമാകുകയായിരുന്നു. ഇതോടെ വിവാഹം 2019ലേക്ക് നീട്ടിവെച്ചു.
വിവാഹം നടത്താൻ തീരുമാനിച്ചിരുന്ന 2019ലെ ഓണക്കാലത്ത് കേരളം പ്രളയക്കെടുതിയിലായിരുന്നു. അതോെട ഇവരുെട വിവാഹവും ഇതിനൊപ്പം കുത്തിയൊലിച്ചുപോയി. പ്രളയദുരിതം കാരണം വിവാഹം നീട്ടിവെച്ചത് 2020 മാർച്ച് 21, 22 തീയതികളിലേക്കായിരുന്നു.
2000ത്തോളം വരുന്ന അതിഥികൾക്ക് ക്ഷണക്കത്തും നൽകി ഒരുക്കങ്ങളെല്ലാം പൂർത്തിയായിരിക്കുേമ്പാഴാണ്അടുത്ത മുടക്കമെത്തുന്നത്. ഇത്തവണ വില്ലനായത് കോവിഡ് 19.
കുടുംബത്തിലെ ആദ്യ വിവാഹമായതിനാൽ ആഘോഷപൂർവ്വം നടത്തണമെന്നത് മാതാപിതാക്കളുടെ വലിയ ആഗ്രഹമാണെന്നാണ് സാന്ദ്രപറയുന്നത്. ദീർഘകാലമായുള്ള തങ്ങളുടെ പ്രണയത്തിെൻറ സാക്ഷാത്കാരത്തിനായി ഇനിയും കാത്തിരിക്കാനാണ് ഇവരുടെ തീരുമാനം. ഈ വർഷം സെപ്തംബറിൽ വിവാഹം നടത്താനാണ് ഇപ്പോഴത്തെ ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.