വനിത സുഹൃത്തി​െൻറ വീട്ടിൽ നിരീക്ഷണത്തിലായിരുന്ന അഭിഭാഷകൻ മുങ്ങി

കൊല്ലം: ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിച്ച് ചാത്തന്നൂരിലെ വനിത സുഹൃത്തി​െൻറ വീട്ടിലെത്തിയതിനെതുടർന്ന് ക്വാറൻറീനിലായ അഭിഭാഷകൻ പൊലീസി​െൻറയും നാട്ടുകാരുടെയും കണ്ണ് വെട്ടിച്ച് മുങ്ങി. 

കട്ടച്ചലിലെ വീട്ടിൽ നിന്ന് തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ ഇയാൾ മുങ്ങിയ വിവരം ഞായറാഴ്ച രാവിലെയാണ് പൊലീസ് അറിഞ്ഞത്. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് പൊലീസിന് റിപ്പോർട്ട് നൽകും. തുടർന്ന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

അഭിഭാഷക​െൻറ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പൊലീസിനും വിവരം കൈമാറി. കട്ടച്ചലിലെ വീട്ടിൽ ലോക്ക് ഡൗൺ ലംഘിച്ച് അപരിചിതനായ ഒരാൾ തിരുവനന്തപുരം രജിസ്ട്രേഷൻ കാറിൽ നിരന്തരം വന്നുപോകുന്നുവെന്ന് പ്രദേശവാസി കലക്ടർക്ക് പരാതി നൽകിയിരുന്നു. 

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ അഭിഭാഷകൻ വീണ്ടുമെത്തിയപ്പോഴാണ് പ്രദേശവാസികൾ തടഞ്ഞുവച്ച് പൊലീസിനെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചത്. 

നിയന്ത്രണങ്ങളുള്ളതിനാൽ തിരികെ പോകാനാകില്ലെന്നും വീടിനുള്ളിൽ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയണമെനന്നും ആദിച്ചനല്ലൂർ പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് നിർദേശം നൽകിയത്. ലോക് ഡൗൺ ലംഘനത്തിന് പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം അന്ന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.


 

Tags:    
News Summary - Advocate Lockdown Violation -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.