Posted On
date_range Updated On
date_range അഡ്വ. വയലാർ ജിനദേവൻ നിര്യാതനായി
ആലപ്പുഴ: ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ. വയലാർ ജിനദേവൻ (അപ്പുഅണ്ണൻ) നിര്യാതനായി. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വയലാർ രവിയുടെ സഹോദരനാണ്.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു. കെ.പി.സി.സി അംഗം, ഡി.സി.സി ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
വയലാർ ദേവകി കൃഷ്ണൻ ഭവനിൽ പരേതരായ എം.കെ.കൃഷ്ണന്റെയും ദേവകി കൃഷ്ണന്റെയും മകനാണ്. ഭാര്യ: ഡോ. പുഷ്പ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.