സുപ്രീംകോടതി വിധി സമാധാനപൂർവം ഉൾക്കൊള്ളണം -മുഖ്യമന്ത്രി

തിരുവനന്തപുരം: ബാബരി ഭൂമി തർക്ക കേസിലെ സുപ്രീംകോടതി വിധി സംയമനത്തോടെയും സമാധാനത്തോടെയും ഉൾക്കൊള്ളണമെന്ന് മ ുഖ്യമന്ത്രി പിണറായി വിജയൻ. ഏറെ രക്തച്ചൊരിച്ചിലും കലാപങ്ങളും ഉണ്ടാക്കിയ ഒരു വിഷയത്തിലാണ് ഭരണഘടനബെഞ്ച് അന്തിമ തീർപ്പ് കൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിൽ തർക്കസ്ഥലത്ത് രാമവിഗ്രഹം കൊണ്ടുവെച്ചതും ബാബരി മസ്ജിദ് പൊളിച്ചതും നിയമവിരുദ്ധമായാണെന്ന് കോടതി സ്ഥിരീകരിച്ചിരിക്കുന്നു.

ഈ വിധിയോടെ ഭൂമിതർക്കവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് തീർപ്പുണ്ടായിരിക്കുന്നത്. വിധിയെ രണ്ട് തരത്തിലും കാണുന്ന ആളുകളുണ്ട്. ഇരുകൂട്ടരും സംയമനത്തോടെ പ്രതികരിക്കണം. സമാധാനാവസ്ഥ തകരുന്ന ഇടപെടൽ ഉണ്ടാവരുത്.

ബാബരി മസ്ജിദ് തകർത്ത സമയത്ത് കേരളം സംയമനത്തോടെയാണ് പെരുമാറിയത്. ആ അവസ്ഥ തുടരണം. വിധിയോടുള്ള പ്രതികരണങ്ങൾ ഐക്യവും അഖണ്ഡതയും സംരക്ഷിച്ചുകൊണ്ടുള്ളതാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമാധാനം നിലനിർത്താനുള്ള എല്ലാ നടപടികളും സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ജനങ്ങൾ ഇക്കാര്യത്തിൽ എല്ലാ പിന്തുണയും നൽകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

Tags:    
News Summary - admit babari verdict peacefully pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.