പനി ബാധിച്ച കൈക്കുഞ്ഞുമായി മാതാവ് വനത്തിലൂടെ നടന്നത് നാല് കിലോമീറ്റര്‍

നിലമ്പൂര്‍: മാവോവാദി ഭീഷണിയത്തെുടര്‍ന്ന് ആദിവാസി കോളനിയിലെ വൈദ്യപരിശോധന മുടങ്ങിയതോടെ, 11 ദിവസം പ്രായമുള്ള കൈക്കുഞ്ഞുമായി മാതാവ് വനത്തിലൂടെ നടന്നത് നാല് കിലോമീറ്റര്‍. വഴിക്കടവ് ഗ്രാമപഞ്ചായത്തില്‍ നെല്ലിക്കുത്ത് പുഞ്ചക്കൊല്ലി കോളനിയിലെ ശോഭയാണ് പനി ബാധിച്ച കുഞ്ഞുമായി കാട്ടിലൂടെ കിലോമീറ്ററുകള്‍ താണ്ടിയത്.

കൂട്ടിന് ഭര്‍ത്താവ് സെല്‍വനും മൂത്ത മകളുമുണ്ടായിരുന്നു. കാട്ടാനകള്‍ മേയുന്ന വനപാതയിലൂടെ പ്രാണഭയത്തോടെയായിരുന്നു യാത്ര. വനപാതക്കരികെ കാട്ടാനക്കൂട്ടത്തെ കണ്ടെങ്കിലും ശ്വാസമടക്കിപ്പിടിച്ച് ഇവര്‍ ആനമറിയിലത്തെി. കോളനിയില്‍ തന്നെയാണ് കഴിഞ്ഞയാഴ്ച നാലാമത്തെ കുഞ്ഞിന് ശോഭ ജന്മം നല്‍കിയത്. വ്യാഴാഴ്ച രാവിലെ നേരിയ പനി അനുഭവപ്പെട്ട കുഞ്ഞിന് വൈകുന്നേരമായപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടോടെ വഴിക്കടവ് മുണ്ടയിലെ ആരോഗ്യകേന്ദ്രത്തിലേക്ക് വരികയായിരുന്നു.

ജനവാസകേന്ദ്രമായ ആനമറിയില്‍നിന്ന് വീണ്ടും ബസില്‍ സഞ്ചരിച്ചുവേണം മുണ്ട ആരോഗ്യകേന്ദ്രത്തിലത്തൊന്‍. മാസത്തില്‍ ഒരു തവണ ആരോഗ്യവകുപ്പ് അധികൃതര്‍ കോളനിയിലത്തൊറുണ്ട്.എന്നാല്‍,  ഇത്തവണ ആരോഗ്യവകുപ്പ് അധികൃതരോ ട്രൈബല്‍ മൊബൈല്‍ യൂനിറ്റോ എത്തിയിട്ടില്ല. കീമോതെറപ്പിക്ക് വിധേയമാകേണ്ട പുഞ്ചക്കൊല്ലിയിലെ അര്‍ബുദരോഗിക്കും ചികിത്സ ലഭ്യമായിട്ടില്ല. ആനമറിയില്‍നിന്ന് നാല് കിലോമീറ്ററകലെയാണ് പുഞ്ചക്കൊല്ലി കോളനി. കാട്ടുനായ്ക്ക വിഭാഗത്തിലെ 62 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. വെള്ളവും വെളിച്ചവും യാത്രസൗകര്യമുള്ള റോഡും ഇവര്‍ക്കന്യമാണ്.

 

Tags:    
News Summary - adivasi issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.