Posted On
date_range Updated On
date_range പിക്കപ്പ് വാൻ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
അടിമാലി: പിക്കപ്പ് വാൻ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കുരിശുപാറ തോട്ടിക്കാട്ടിൽ മനു മണിയാണ് കഴിഞ്ഞ ദിവ സം രാത്രി പത്തരയോടെ ഉണ്ടായ അപകടത്തിൽ മരിച്ചത്.
പീച്ചാട് നിന്നും കുരിശുപാറക്ക് വരുന്നതിനിടയിൽ കുരിശുപാറ ടൗണിനും കുരിശുപാറ ശ്രീ മഹാദേവ ക്ഷേത്രത്തിനും ഇടയിൽ മനു ഓടിച്ച വാഹനം പുഴയിലേക്ക് മറിയുകയായിരുന്നു. രാത്രിയായതിനാൽ അപകട വിവരം വൈകിയാണ് പരിസരവാസികൾ അറിഞ്ഞ്.
പ്രദേശവാസികൾ എത്തിയപ്പോഴേക്കും വാഹനം പാതി വെള്ളത്തിൽ മുങ്ങിയിരുന്നു. ഏറെ പണിപ്പെട്ടാണ് മനുവിനെ വാഹനത്തിൽ നിന്നും പുറത്തെടുത്തത്. ഉടൻ തന്നെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.