ഹൈകോടതി
കൊച്ചി: അംഗീകൃത മെഡിക്കൽ ബിരുദധാരിയല്ലാത്ത ഫിസിയോ, ഒക്കുപേഷനൽ തെറാപ്പിസ്റ്റുകൾ പേരിന് മുന്നിൽ ‘ഡോക്ടർ’ ചേർക്കുന്നത് പ്രഥമദൃഷ്ട്യാ നിയമപരമല്ലെന്ന് ഹൈകോടതി. ഇവർ അനാവശ്യമായി ‘ഡോക്ടർ’ എന്ന വാക്ക് ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് വി.ജി. അരുൺ നിർദേശിച്ചു.
നാഷനൽ മെഡിക്കൽ കമീഷനടക്കം എതിർകക്ഷികൾക്ക് നോട്ടീസ് ഉത്തരവായ കോടതി ഹരജി വീണ്ടും ഡിസംബർ ഒന്നിന് പരിഗണിക്കാൻ മാറ്റി.
തെറാപ്പിസ്റ്റുകൾ ‘ഡോക്ടർ’ എന്ന് ചേർക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സ്പെഷലിസ്റ്റ് മെഡിക്കൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.