കേസ്​ റദ്ദാക്കാൻ നടി സണ്ണി ലിയോണും ഭർത്താവും ഹൈകോടതിയിൽ

കൊച്ചി: കേരളത്തിലും വിദേശത്തും വിവിധ പരിപാടികളിൽ പങ്കെടുക്കാമെന്ന് സമ്മതിച്ച് 39 ലക്ഷം തട്ടിയെടുത്തെന്ന കേസ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ ബോളിവുഡ് നടി സണ്ണി ലിയോൺ എന്ന കരൺജിത്ത് കൗർ വോറ അടക്കമുള്ളവർ ഹൈകോടതിയിൽ ഹരജി നൽകി. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നൽകിയ കേസ്​ റദ്ദാക്കാനാണ്​ നടി, ഭർത്താവ് ഡാനിയൽ വെബെർ, ഇവരുടെ കമ്പനി ജീവനക്കാരൻ സുനിൽ രജനി എന്നിവർ ഹരജി നൽകിയത്​.

30 ലക്ഷം രൂപക്ക് 2018 മേയ് 11ന് കോഴിക്കോട് ഷോ നടത്തണമെന്നാവശ്യപ്പെട്ട് ഒഷ്‌മ ക്ലബ് 69 ന്‍റെ പേരിൽ ദാദു ഓഷ്‌മയെന്ന വ്യക്തിയാണ് സമീപിച്ചതെന്നും 2018 ഫെബ്രുവരി 14 ന് 15 ലക്ഷം രൂപ മുൻകൂർ തന്നെന്നുമാണ് ഹരജിയിൽ പറയുന്നത്. പിന്നീട് ഷോ നടത്തുന്നത് ഏപ്രിൽ 27 ലേക്ക് മാറ്റണമെന്ന്​ പറഞ്ഞ സംഘാടകർ മഴയുടെ പേരിൽ മേയ് 26 ലേക്ക് മാറ്റണ​െമന്ന് വീണ്ടും ആവശ്യപ്പെട്ടു. ഇതും സമ്മതിച്ചു.

ഈ ഘട്ടത്തിലാണ് കേരളത്തിലും ബഹറൈനിലുമായി നടക്കുന്ന സണ്ണി ലിയോൺ ഷോയുടെ ചീഫ് കോ ഓഡിനേറ്ററാണെന്ന് പറഞ്ഞ് ഷിയാസ് കുഞ്ഞുമുഹമ്മദ് രംഗത്തു വന്നത്. പലതവണ ഷോയുടെ തീയതിയും സ്ഥലവും മാറ്റി. കോഴിക്കോട്ട് നിശ്ചയിച്ചിരുന്ന ഷോ കണ്ണൂരിലേക്കും പിന്നീടു തിരുവനന്തപുരത്തേക്കും ചെന്നൈയിലേക്കും മാറ്റി.

ഒടുവിൽ 2019 ഫെബ്രുവരി 14ന് വാലൈൻറൻസ് ഡേ ഷോയായി കൊച്ചിയിൽ നടത്താൻ തീരുമാനമായി. ജനുവരി 31 നകം പണം മുഴുവൻ നൽകണമെന്ന ആവശ്യം സമ്മതിച്ച ശേഷം കൊച്ചിയിലെത്തിയെങ്കിലും ബാക്കി പണം നൽകാൻ തയാറായില്ല. ബാക്കി പണം നൽകാതെ സമ്മർദത്തിലാക്കി ഷോ നടത്താനുള്ള പരാതിക്കാര​െൻറയും സംഘത്തി​​െന്‍റയും ശ്രമത്തിന് വഴങ്ങാതിരുന്നതാണ്​ കേസിനിടയാക്കിയത്​. ഈ സാഹചര്യത്തിൽ തങ്ങൾക്കെതിരായ കേസ്​ റദ്ദാക്കണമെന്നാണ്​ ഹരജിയിലെ ആവശ്യം. 

Tags:    
News Summary - Actress Sunny Leone and her husband in the High Court to cancel the case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.