Posted On
date_range Updated On
date_range നടിയുടെ പരാതി: വി.എസ്. ചന്ദ്രശേഖരൻ അറസ്റ്റിൽ
കൊച്ചി: ലൈംഗികാതിക്രമം സംബന്ധിച്ച് ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ ലോയേഴ്സ് കോൺഗ്രസ് മുൻ ഭാരവാഹി അഡ്വ. വി.എസ്. ചന്ദ്രശേഖരൻ അറസ്റ്റിൽ. കൊച്ചിയിൽ പ്രത്യേക അന്വേഷണസംഘത്തിന്‍റെ ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ വൈദ്യ പരിശോധനക്ക് ശേഷം വിട്ടയച്ചു.
ശനിയാഴ്ച രാവിലെയാണ് പ്രത്യേക അന്വേഷണസംഘത്തിന് മുമ്പാകെ ചന്ദ്രശേഖരൻ ഹാജരായത്. ലൊക്കേഷൻ കാണിക്കാൻ പോയപ്പോൾ കാറിൽ വെച്ച് ലൈംഗികാതിക്രമം നടത്തി എന്ന നടിയുടെ പരാതിയിൽ ചന്ദ്രശേഖരനെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.