സാക്ഷികളുണ്ടെങ്കിൽ എന്തിന് മാപ്പുസാക്ഷിയെന്ന് ദിലീപിന്‍റെ അഭിഭാഷകൻ

അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ ശക്തമായ പ്രതികരണവുമായി ദിലീപിന്‍റെ അഭിഭാഷകൻ അഡ്വ. രാം കുമാർ. കേസിൽ സാക്ഷികളുണ്ടെങ്കിൽ  മാപ്പുസാക്ഷി എന്തിനെന്ന് രാം കുമാർ ചോദിച്ചു. ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന അങ്കമാലി കോടതിയിൽ എത്തിയ രാം കുമാർ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് സംസാരിക്കുകയായിരുന്നു. 

കേസിൽ പ്രതിയായ ദിലീപിനെതിരെ ശക്തമായ തെളിവുകളോ സാക്ഷികളോ ഇല്ലെന്ന വാദമാണ് അഡ്വ. രാം കുമാർ പ്രധാനമായും കോടതിയിൽ ഉന്നയിക്കുക. എന്നാൽ, ഗൂഢാലോചനയിൽ പ്രധാന പങ്കാളിയായ പ്രതിയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ തരണമെന്ന് പ്രോസിക്യൂഷൻ വാദിക്കും.

അതേസമയം, കേസിനെ കുറിച്ച് പ്രതികരിക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ തയാറായില്ല. 

Tags:    
News Summary - actress attak case: adv. ram kumar attack to police kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.