Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് സമയം തേടിയ ഹരജിയിൽ ഇന്ന് വിധി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നുമാസം കൂടി സമയം തേടി സർക്കാർ നൽകിയ ഹരജിയിൽ വെള്ളിയാഴ്ച വിധി പറയും. കോടതി നേരത്തേ അനുവദിച്ച സമയം മേയ് 31ന് അവസാനിച്ച സാഹചര്യത്തിൽ ഈ ആവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് വിധി പറയുന്നത്. മെമ്മറി കാർഡിന്‍റെ ഫോറൻസിക് പരിശോധനയും കൂടുതൽ സാക്ഷികളുടെ ചോദ്യം ചെയ്യലും ആവശ്യമാണെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.